mehandi banner desktop
Chavakkad online

കാജാ കമ്പനി ചെങ്ങാടം ലിങ്ക് റോഡ് ശോചനീയാവസ്ഥ: അടിയന്തര നടപടി സ്വീകരിക്കണം – വെൽഫെയർ പാർട്ടി

Ft

പുന്നയൂർ : തകർന്നുകിടക്കുന്ന കാജാ കമ്പനി ചെങ്ങാടം ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ഇടക്കഴിയൂർ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.മേഖലയിലെ നിരവധി കുടുംബങ്ങളും വാഹനങ്ങളും നിത്യേന ആശ്രയിക്കുന്ന പ്രധാന ലിങ്ക് റോഡാണിത്. നിലവിൽ റോഡിലുടനീളം വലിയ കുഴികൾ രൂപപ്പെട്ട് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഒരുപോലെ അപകടഭീഷണിയായി മാറിയിരിക്കുകയാണ്.   റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി യാത്രായോഗ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം,  ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന്  പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് മുസ്തഫ പഞ്ചവടി,. യൂണിറ്റ് സെക്രട്ടറി പി വി കമറുദ്ദീൻ  എന്നിവർ പറഞ്ഞു.

Jan oushadi

Comments are closed.