mehandi banner desktop
Chavakkad online

ചാവക്കാട് പോലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

Ft

ചാവക്കാട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് പോലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. എൻ. കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവായൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ വി സുരേഷ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ എച്ച് അക്ബർ മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ പി. യതീന്ദ്രദാസ്, ഓട്ടോതൊഴിലാളി യൂണിയൻ സെക്രട്ടറി അലി, ബീച്ച് ലവേഴ്‌സ് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡണ്ട് കെ.വി. അബ്ദുൾ ഹമീദ്, ‘നമ്മൾ ചാവക്കാട്’ പ്രസിഡണ്ട് ഹക്കിം ഇമ്പാർക്ക്, , ‘മഹാത്മ സോഷ്യൽ സെൻ്റർ’ പ്രതിനിധി സി.എസ്. സൂരജ്, ചാവക്കാട് സൈക്കിൾ ക്ലബ്‌ സെക്രട്ടറി അബ്ദുൽ കലാം എന്നിവർ ആശംസകൾ അറിയിച്ചു.

Jan oushadi

ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ വേണുഗോപാൽ, ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ടെമ്പിൾ പോലീസ് സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിലെ വിജയികൾക്കുള്ള മൊമെന്റോ വിതരണം എൻ.കെ. അക്ബർ എം.എൽ.എ നിർവ്വഹിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ അനീഷ് വി. നാഥ് ലഹരിവിരുദ്ധ ഗാനാലാപനം നടത്തി. തുടർന്ന് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ എൻ. എസ് രാജീവ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചാവക്കാട് പോലീസ് ഇൻസ്പെക്ടർ എൻ.എസ്. രാജീവ് സ്വാഗതവും, സബ് ഇൻസ്പെക്ടർ പ്രീത ബാബു നന്ദിയും പ്രകാശിപ്പിച്ചു. ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച ലഹരിവിരുദ്ധ റാലി ഗുരുവായൂർ എ സി പി, വി സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. സബ് ഇൻസ്‌പെക്ടർ എ പി ആസിഫ്, അനൂപ്, ഫൈസൽ, തജി, വേണുഗോപാൽ, അനീഷ്‌, ടി അരുൺ, സിതീജ, സാവിത്രി, പൊതു പ്രവർത്തകരായ നൗഷാദ് അഹമ്മു, അനീഷ്‌ പാലയൂർ, കെ വി ഷാനവാസ്‌, എൻ കെ ശംസുദ്ധീൻ, ജമാൽ താമരത്ത്, യഹിയ, ഷബീർ ശോഭ, ബക്കർ, സി എം ജനീഷ് തുടങ്ങിയവർ റാലിക്ക് നേതൃത്വം കൊടുത്തു. തുടങ്ങിയവർ റാലിക്ക് നേതൃത്വം കൊടുത്തു.

Comments are closed.