mehandi new

കിഡ്നി രോഗ നിർണ്ണ ക്യാമ്പ് നാളെ തിരുവത്രയിൽ – അഞ്ഞൂറ് രൂപയുടെ കിഡ്നി ഫംഗഷൻ ടെസ്റ്റ് ഫ്രീ

fairy tale

ചാവക്കാട് : വൃക്ക രോഗം പ്രാരംഭ ഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല. രോഗം മൂർച്ഛിച്ചു തുടങ്ങുമ്പോഴാണ് ആസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുക. എന്നാൽ പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞു മുൻകരുതലും ചികിത്സിയും ആരംഭിക്കുകയാണെങ്കിൽ വൃക്കയെ ആരോഗ്യത്തിൽ നിലനിർത്താൻ സാധിക്കും. വൃക്കരോഗവും ഡയാലിസിസ് രോഗികളുടെ എണ്ണവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്  തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് മദർ ഹോസ്പിറ്റലുമായി സഹകരിച്ച്  കിഡ്നി രോഗ നിർണ്ണ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനുവരി 26ന് ഞായറാഴ്ച തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ അറഹ്മ ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതുമണിക്ക് കേമ്പ് ആരംഭിക്കും. ഹോസ്പിറ്റലുകളിൽ അഞ്ഞൂറ് രൂപ ഫീസ് ഈടാക്കുന്ന കിഡ്നി ഫംഗഷൻ ടെസ്റ്റ്, ആദ്യം റെജിസ്റ്റർ ചെയ്ത നൂറ് പേർക്ക് തികച്ചും സൗജന്യമായി ചെയ്തു നൽകും. 

planet fashion

ഓർത്തോ സ്പെഷലിസ്റ്റ് ഡോ. ആൻറണി ജെ.കണ്ണൻപിള്ളി, ജനറൽ സർജൻ ഡോ. എമിൽ ജോസഫ് എലിസ്റ്റൻ, ജനറൽ മെഡിസൻ ഡോ. നേഹ. റ്റി. എച്ച് എന്നിവർ  പന്ത്രണ്ട് മണിവരെ ക്യാമ്പിൽ എത്തുന്ന മുഴുവൻ പേരേയും പരിശോധിക്കും. 

കൂടാതെ സൗജന്യ ഡയറ്റ് കൗൺസിലിംങ്ങ്, സുഗർടെസ്റ്റ്, രക്തസമ്മർദ്ദം, ഓക്സിജൻ ലെവൽ എന്നീ ടെസ്റ്റുകളും സൗജന്യമായിരിക്കും. ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർ ചികിത്സ ആവശ്യമുണ്ടെങ്കിൽ മദർ ഹോസ്പിറ്റലിൽ ഫയൽ ഓപാൺ ചെയ്യൽ സൗജന്യമായും, തുടർ ചികിത്സക്ക് പ്രത്യേക ഇളവുകളും ലഭിക്കുമെന്ന്  ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

പതിനാറ് വർഷങ്ങൾക്ക് മുമ്പ് 20 ഓളം പ്രവാസികൾ ചേർന്ന് തുടക്കം കുറിച്ച  സ്ഥാപനമാണ് അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ്. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിൽ സ്വന്തമായ കെട്ടിടത്തിൽ ഫസ്റ്റ് ഫ്ലോറിൽ ഇ.പി. കുഞ്ഞവറു ഹാജി മെമ്മോറിയൽ ലൈബ്രറിയും ഉൾപ്പെടെ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. അശരണരും, അവശരും, അനാഥരുമായ 30 ഓളം പേർക്ക് മാസം തോറും 400 രൂപ പെൻഷൻ കൊടുത്തുകൊണ്ടിരിക്കുന്നു.  തിരുവത്ര പോസ്റ്റാഫീസ് പരിധിയിൽ നിന്ന് ഉന്നവിജയം നേടുന്ന മദ്റസ, സ്കൂൾ, കോളേജ് വിദ്യാർഥികളേയും, മറ്റ് മേഖലകളിൽ ഉന്നവിജയം നേടുന്നവരെയും അനുമോദിക്കുന്നതിനായി വർഷംതോറും ഉപഹാര വിതരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. നാട്ടുകാർക്കും കുടുംബങ്ങൾക്കും ഉപകാരപ്രദമായ മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കന്നതോടൊപ്പം റമളാൻ മാസത്തിൽ നോമ്പുതുറ കിറ്റ് വിതരണവും ഖുർആൻ പഠന ക്ലാസും സംഘടിപ്പിക്കാറുണ്ട്.    

വൈസ് പ്രസിഡണ്ട്  എം.എ. മൊയ്ദീൻഷ, ചീഫ് പ്രോഗ്രാം കോഡിനേറ്റർ റ്റി.എം. മൊയ്ദീൻഷ, ഫൗണ്ടർ മെമ്പർ ഇ.പി. സുലൈമാൻ ഹാജി ട്രസ്റ്റ് മെമ്പർ റ്റി.എ. കോയ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Jan oushadi muthuvatur

Comments are closed.