ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരം

ചാവക്കാട്: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരമെന്ന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി പി എം അമീർ പറഞ്ഞു. അബുദാബി കെഎംസിസി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി വാദിനൂർ ഇസ്ലാമിക് അക്കാദമിയുടെ കീഴിലുള്ള ഗിൽഡ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കുള്ള പെരുന്നാൾ വസ്ത്രവും പെരുന്നാൾ കിറ്റും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതികൾക്കപ്പുറം ഇവരുടെ കഴിവുകൾ കണ്ടെത്തി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അവരെ പിന്നിൽ ഉപേക്ഷിക്കാതെ കൂടെ ചേർത്തുനിർത്തൽ നമ്മുടെയെല്ലാം ബാധ്യതയുമാണ്. ആ ബാധ്യത നിറവേറ്റാൻ മുന്നോട്ട് വന്ന അബുദാബി കെഎംസിസി മണ്ഡലം കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അമീർ പറഞ്ഞു.

വാദിനൂർ ഇസ്ലാമിക് അകാദാമിയുടെ കീഴിൽ ഒരു സ്പെഷ്യൽ സ്കൂളിന് ആരംഭം കുറിച്ചതിലൂടെ മർഹൂം നാസർ ഫൈസി ഉജ്ജ്വലമായ ഒരു മാതൃകയാണ് നമുക്ക് കാണിച്ചു തന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആർ പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ സി എ ജാഫർ സാദിക്ക്, പി വി ഉമ്മർകുഞ്ഞി, എം വി ഷക്കീർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഏ എച്ച് സൈനുൽ ആബിദിൻ, കെഎംസിസി നേതാക്കളായ ഫഹദ് കല്ലൂർ, ശിഹാബ് ചെമ്മന്നൂർ, കെ ബി നിഷാഖ്, സുബൈർ തങ്ങൾ, എം കുഞ്ഞിമുഹമ്മദ്, നൗഷാദ് അഹമു, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ, വാദിനൂർ അക്കാദമി മാനേജിങ് കമ്മിറ്റി അംഗങ്ങളായ സത്താർ ദാരിമി, സ്ദ്ധീഖ് ഫൈസി മങ്കര, മെഹറൂഫ് വാഫി, ഖത്തർ കെഎംസിസി മണ്ഡലം ജനറൽ സെക്രട്ടറി ആർ എസ് ഷഹീം, സൈതുമുഹമ്മദ് പോക്കാകില്ലത്ത്, വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സാലിഹ ഷൗക്കത്ത്, സബാഹ് പുതിയറ, ശുഭ ജയൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.