mehandi new

കെ എം സി സി പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു

fairy tale

കടപ്പുറം : കെ എം സി സി പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു. കൊവിഡ്‌ ബാധിയ്ക്കുന്നവരില്‍ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഏറ്റവും പ്രയാസമേറിയ ഘട്ടം. ഇത് പരിഹരിക്കുന്നതിനുള്ള കാലതാമസം വ്യക്തിയെ ഗുരുതരമായ സങ്കീർണതകൾക്കും മരണത്തിനും കാരണമാകും.
ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് പള്‍സ് ഓക്സി മീറ്റര്‍.

planet fashion

കടപ്പുറം പഞ്ചായത്തിലെ മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, വളണ്ടിയർ എന്നിവർക്ക് പൾസ് ഓക്സി മീറ്റർ കൈമാറി. പഞ്ചായത്തിലെ പൊതു പ്രവർത്തകർക്കും വോളന്റീർമാർക്കും പൾസ് ഒക്സി മീറ്റർ കൂടുതലായി എത്തിക്കുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി പി എം മുജീബ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുസ്‌ലിം ലീഗ് ട്രെഷറർ പി കെ അബൂബക്കർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, കെഎംസിസി നേതാക്കളായ ചാലിൽ നൂർദ്ധീൻ, പി എ അബുദുൽ ഹമീദ്, ജലാൽ സി കെ, ജാഫർ ബുഖാറയിൽ, ശിഹാബ് കെ എസ്, മെമ്പർമാരായ സാലിഹ ഷൌക്കത്ത്, ഇബ്രാഹിം ടി ആർ, മൻസൂർ അലി, ശുഭ ജയൻ, ഗഫൂർ എന്നിവർ പങ്കെടുത്തു

Ma care dec ad

Comments are closed.