mehandi new

ഉമ്മുല്‍ ഖുവൈന്‍ കെ എം സി സി റംസാന്‍ റിലീഫ്

fairy tale

ചാവക്കാട് : ഉമ്മുല്‍ ഖുവൈന്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി ചാവക്കാട് നഗരസഭയില്‍ നടത്തിയ റംസാന്‍ റിലീഫ് വിതരണയോഗം മുസ്‌ലിം ലീഗ് ജില്ലാ ജന: സെക്രട്ടറി ഇ പി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഏവരും അംഗീകരിച്ചതാണ്. രാഷ്ട്രീയത്തിനും ജാതിമതചിന്തകള്‍ക്കും അതീതമായ റിലീഫ് പ്രവര്‍ത്തനങ്ങളാണ് മുസലിംലീഗും, പോഷക സംഘടനകളും നടത്തിവരുന്നത്. റംസാനിലെ ഒരുമാസകാലം കോടികണക്കിനു രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നു അദേഹം പറഞ്ഞു.
ചെയര്‍മാന്‍ ഹിമാമുദ്ധീന്‍ റംജജുസേഠ് അധ്യക്ഷത വഹിച്ചു. എം എം സിദ്ധീഖ്, ഹനീഫ ചാവക്കാട്, കെ കെ ഹംസകുട്ടി, ടി എ കോയ, നൂര്‍മുഹമ്മദ് ഹാജി, താഴത്ത് കുഞ്ഞിമരക്കാര്‍, അലിക്കുട്ടി മണത്തല, ടി പക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഭക്ഷണവസ്തുക്കള്‍ അടങ്ങിയ നൂറുകണക്കിനു കിറ്റുകള്‍ നിര്‍ദ്ധനര്‍ക്ക് വിതരണം ചെയ്തു.

Macare 25 mar

Comments are closed.