mehandi new

പ്രവാസലോകത്ത് അദ്ധ്വാനിക്കുന്നതിനോടൊപ്പം അശരണരുടെ കണ്ണീരൊപ്പാന്‍ സമയവും സമ്പാദ്യവും മാറ്റിവെക്കുന്ന കെ എം സി സി പ്രവര്‍ത്തകർ അനുകരണീയ മാതൃക

fairy tale

അണ്ടത്തോട്: പ്രവാസലോകത്ത് തന്റെ കുടുംബം പോറ്റാന്‍ അദ്ധ്വാനിക്കുന്നതിനോടൊപ്പം അശരണരുടെ കണ്ണീരൊപ്പാന്‍ കൂടി സമയവും സമ്പാദ്യവും മാറ്റിവെക്കുന്ന കെ എം സി സി പ്രവര്‍ത്തകരുടെ  പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്ന് മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് വി മായിന്‍കുട്ടി അഭിപ്രായപ്പെട്ടു. അബൂദാബി കെ എം സി സി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ റമളാന്‍ റിലീഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ കെ മൊയ്തുണ്ണി അദ്ധ്യക്ഷത വഹിച്ചു. റമളാന്‍ കിറ്റ് വിതരണോല്‍ഘാടനം അബൂദാബി കെ എം സി സി ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി സെക്രട്ടറി ലത്തീഫ് കാര്യോടത്ത് നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഭാരവാഹികളായ ഹുസൈന്‍ വലിയകത്ത്, സി എം ഗഫൂര്‍, ഷക്കീര്‍ പൂളക്കല്‍, പഞ്ചായത്ത് മെമ്പര്‍ കെ എച്ച് ആബിദ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് ചോലയില്‍, ടി കെ സുലൈമാന്‍, സി ബി റഷീദ് മൗലവി, സി എച്ച് കലാ സാംസ്കാരിക സമിതി ട്രഷറര്‍ സി യു ഷക്കീര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ എച്ച് റാഫി സ്വാഗതവും അബൂദാബി കെ എം സി സി പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് കാര്യോടത്ത് നന്ദിയും പറഞ്ഞു.

Meem travels

Comments are closed.