mehandi banner desktop
Chavakkad online

ഗുരുവായൂരിൽ കെ എൻ എ ഖാദർ ജയിക്കണം – സുരേഷ്ഗോപി

Ft

ചാവക്കാട് : ഗുരുവായൂരിൽ കെ എൻ എ ഖാദർ ജയിക്കണം എന്ന് സുരേഷ് ഗോപി ആഗ്രഹം പ്രകടിപ്പിച്ചു.

Jan oushadi

ന്യൂസ്‌ 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ബി ജെ പി ക്ക് സ്ഥാനാർഥികളില്ലാത്ത ഇടങ്ങളിൽ നോട്ടക്ക് വോട്ട് ചെയ്യട്ടെ എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്.

ചോദിക്കുകയാണെങ്കിൽ മറുപടി നൽകാൻ എനിക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് വ്യക്തമാക്കിയപ്പോഴാണ് ന്യൂസ് 18 റിപ്പോർട്ടർ ഗുരുവായൂരിലെയും തലശ്ശേരിയിലെയും വോട്ടുകളെ കുറിച്ച് തൃശൂരിലെ ബി ജെ പി സ്ഥാനാർഥിയും എം പി യുമായ സുരേഷ് ഗോപി നിലപാട് തുറന്ന് പറഞ്ഞത്.

ഗുരുവായൂർ കെ എൻ എ ഖാദർ ജയിക്കണമെന്നും ആ വ്യക്തിയെ തനിക്ക് വലിയ ഇഷ്ടമാണെന്നുമാണ് സുരേഷ്ഗോപി പറഞ്ഞത്.

തലശേരിയിൽ ഷംസീർ തോൽക്കണം എന്നും അദ്ദേഹം പറഞ്ഞു.

കോലിബി സഖ്യത്തിന്റെ വ്യക്തമായ തെളിവാണ് സുരേഷ് ഗോപിയുടെ വാക്കുകൾ എന്ന് എൽ ഡി എഫ് നേതാക്കൾ പ്രതികരിച്ചു.

Comments are closed.