mehandi banner desktop

കോ കുഷിൻ കമാൻഡോ കപ്പ്; പൊന്നാനി സ്വദേശികൾ ചാമ്പ്യൻമാരായി

fairy tale

വെളിയങ്കോട് :  കോ കുഷിൻ ഇൻ്റർനാഷണൽ ഫെഡറേഷന് കീഴിൽ എറണാകുളം മരട് അക്കാദമി സംഘടിപ്പിച്ച രണ്ടാം ദേശീയ സമ്പൂർണ  കരാട്ടെ ഓപ്പൺ ടൂർണമെൻ്റിൽ ഉജ്ജ്വല വിജയവുമായി പൊന്നാനി സ്വദേശികൾ.  കോ കുഷിൻ ഫുൾ കോൺടാക്ട് ഫൈറ്റിൽ പൊന്നാനി ഡോജോയിൽ നിന്ന്, ഹെവിവെയ്റ്റ് വിഭാഗത്തിൽ പങ്കെടുത്ത സെൻ സേയി ഷിബിൻദാസ്, അണ്ടർ 18 കാറ്റഗറിയിൽ ശ്രീശാന്ത്, അണ്ടർ 14 കാറ്റഗറിയിൽ മുഹമ്മദ് ആദിൽ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  വിവിധ വിഭാഗങ്ങളിൽ മുബഷീർ, അതുൽ, അക്ഷയ്, ജിനൂപ്, എന്നിവരും വിജയം കരസ്ഥമാക്കി. ഷിഹാൻ രഞ്ജിത്ത് മാസ്റ്ററാണ്  പരിശീലകൻ. 

planet fashion

Comments are closed.