mehandi new

കൊടിയേരി ഓർമ്മയിൽ – ചാവക്കാട് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സർവ്വകക്ഷി അനുശോചന യോ​ഗങ്ങൾ ചേർന്നു

fairy tale

planet fashion

ചാവക്കാട്: മുൻ മന്ത്രിയും സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യുറോ അംഗവുമായ കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ചാവക്കാട് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സർവ്വകക്ഷി അനുശോചന യോ​ഗങ്ങൾ ചേർന്നു.
കോട്ടപ്പടിയിൽ ടി ബി ദയാനന്ദൻ അധ്യക്ഷനായി. ​സിപിഐ എം ജില്ലാ കമ്മിറ്റിയം​ഗം സി സുമേഷ് സംസാരിച്ചു.​
ഗുരുവായൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റിയം​ഗം എം കൃഷ്ണദാസ് അധ്യക്ഷനായി. പി ടി കുഞ്ഞിമുഹമ്മദ് സംസാരിച്ചു.
തമ്പുരാൻപടിയിൽ കെ പി വിനോദ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി ടി ശിവദാസൻ സംസാരിച്ചു.


കടപ്പുറത്ത് കെ വി അഷ്റഫ് അധ്യക്ഷനായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി സംസാരിച്ചു.
ചാവക്കാട് ഈസ്റ്റിൽ ന​ഗരസഭാ ചെയർപേർസൺ ഷീജ പ്രശാന്ത് അധ്യക്ഷയായി.
ഒരുമനയൂരിൽ കെ എ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.
മണത്തലയിൽ എ എ മഹേന്ദ്രൻ അധ്യക്ഷനായി.
തിരുവത്രയിൽ കെ എച്ച് സലാം അധ്യക്ഷനായി.
പുന്നയൂർക്കുളം വെസ്റ്റിൽ എം കെ ബക്കർ അധ്യക്ഷനായി.
പുന്നയൂർക്കുളം ഈസ്റ്റിൽ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷയായി.
പുന്നയൂർ നോർത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നാസർ അധ്യക്ഷനായി.
പുന്നയൂർ സൗത്തിൽ കെ ബി ഫസലുദ്ദീൻ അധ്യക്ഷനായി.
വടക്കേക്കാട് അഷറഫ് പാവൂരയിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തം​ഗം റഹീം വീട്ടിപറമ്പിൽ സംസാരിച്ചു.
വൈലത്തൂരിൽ വി വി വിദ്യാധരൻ അധ്യക്ഷനായി.

Macare 25 mar

Comments are closed.