mehandi new

ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു

fairy tale

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചരിഞ്ഞു 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കൊമ്പൻ ചെരിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി കൊമ്പൻ നീരിൽ ആയിരുന്നു. കഴിഞ്ഞ ആറിനാണ് നീരിൽ നിന്നും അഴിച്ചത്.
തുടർന്ന് എരണ്ടക്കെട്ട് ബാധിച്ചു.

planet fashion

നീരിൽ കഴിഞ്ഞതിനാൽ ആന ഏറെ ക്ഷീണിതനായിരുന്നു. തുടർന്ന് എരണ്ടക്കെട്ടും വന്നതോടെയാണ് ആനക്ക് ജീവൻ നഷ്ടമായതെന്ന് വെറ്റിനറി ഡോകടർ വിവേക് അഭിപ്രായപ്പെട്ടു. ജൂനിയർ കൊമ്പൻ ചരിഞ്ഞതോടെ ഗുരുവായൂരപ്പന്റെ ഗജ സമ്പത്ത് 41 എണ്ണമായി കുറഞ്ഞു.

കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഉടമ വി മാധവമേനോൻ 1981 ജൂൺ പത്തിന് കൊമ്പനെ നടയിരുത്തുമ്പോൾ മാധവൻ കുട്ടി എന്ന മറ്റൊരു കൊമ്പൻ ഇവിടെ ഉണ്ടായിരുന്നു. അതോടെ വലിയ മാധവൻ ജൂനിയർ മാധവൻ എന്നപേരുകളിലായി ഇവർ അറിയപ്പെട്ടു. കൊമ്പൻ വലിയ മാധവൻകുട്ടി (60) 2021 ജൂലയ് മാസത്തിലാണ് ചരിഞ്ഞത്.

9.9 അടിയാണ് ജൂനിയർ മാധവന്റെ ഉയരം . പി രാജൻ, കെ സതീശൻ എന്നിവരാണ് കൊമ്പന്റെ പാപ്പാന്മാർ. ഇന്ന് ചൊവ്വാഴ്ച രാവിലെ വനം വകുപ്പിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പതിനൊന്നരയോടെ കോടനാട്ടേക്ക് കൊണ്ട് പോയി പോസ്റ്റമോർട്ടത്തിനുശേഷം സംസ്കരിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.