കോട്ടപ്പടി സെന്റ് ലാസേഴ്സ് തിരുനാൾ ഭക്തിസാന്ദ്രമായി
കോട്ടപ്പടി : സെൻറ് ലാസേഴ്സ് ദേവാലയത്തിൽ തിരുനാൾ ജനുവരി 1, 2, 3 തിയതികളിലായി കൊണ്ടാടി. തിരുനാൾ ദിനത്തിൽ ദിവ്യബലിക്ക് യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിരപ്പനത്ത് മുഖ്യ കാർമികത്വം വഹിച്ചു. ഫാദർ പ്രചോവ് വടക്കേത്തല ഫാദർ ആൽബിൻ എന്നിവർ സഹകാർമികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് നാലുമണിക്കുള്ള ദിവ്യബലിക്ക് ശേഷം ചരിത്രപ്രസിദ്ധമായ അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം 50 പൊൻകുരിശും നൂറുകണക്കിന് മുത്തുകുടകളും അണിനിരന്ന പ്രദക്ഷിണം പരിശുദ്ധ മാതാവിന്റെ കിഴക്കും പടിഞ്ഞാറും കപ്പേളകളിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം ദേവാലയത്തിൽ എത്തി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ബാൻഡ് വാദ്യം, ശിങ്കാരിമേളം, കലാ രൂപങ്ങൾ, വർണ്ണ മഴ എന്നിവ സംഘടിപ്പിച്ചു. രാത്രി 10 മണിക്ക് വിശുദ്ധരുടെ തിരുസ്വരൂപം എടുത്തുവയ്ക്കൽ തുടർന്ന് തിരുനാൾ ദിനത്തിൽ മാത്രം പുറത്തെടുക്കുന്ന ലാസർ പുണ്യവാൻ രൂപം ഭക്തജനങ്ങൾ തൊട്ടു വണങ്ങി.
ഇന്ന് മരിച്ചവർക്ക് വേണ്ടിയുള്ള ദിവ്യബലി ഒപ്പീസ് എന്നിവ നടന്നു. ചടങ്ങുകൾക്ക് വികാരി ഫാദർ ജോയ് കൊള്ളനൂർ അസിസ്റ്റൻറ് വികാരി ഫാദർ ഗോഡ്വിൻ കിഴക്കോടൻ, ജനറൽ കൺവീനർ ജാക്സൺ നീലങ്കാവിൽ, ട്രസ്റ്റി മാരായ എം എഫ് വിൻസെൻറ്, ഡേയ്സൺ പഴുനാന, ലിന്റോ ചാക്കോ, ഡേവിസ് സി കെ, സെക്രട്ടറി ബാബു വർഗീസ്, ജിജോ ജോർജ്, പാരിഷ് മീഡിയ പേഴ്സൺ രാജേഷ് ജാക്ക്, പിആർഒ ജോബ് സി ആൻഡ്രേസ് എന്നിവർ നേതൃത്വം നൽകി. രാത്രി 7 മണിക്ക് യുണൈറ്റഡ് ക്ലബ് സ്പോൺസർ ചെയ്യുന്ന ഗാനമേള ഉണ്ടാകും.
Comments are closed.