mehandi new

കോട്ടപ്പടി തിരുനാൾ ഭക്തിസാന്ദ്രമായി

fairy tale

ഗുരുവായൂർ : കോട്ടപ്പടി തിരുനാൾ ഭക്തിസാന്ദ്രമായി. തിരുനാൾ ദിനമായ ഇന്ന് രാവിലെ 10.30 ന് നടന്ന ദിവ്യബലി റവ.ഫാ.ഡേവിസ് പുലിക്കോട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് നാലുമണിക്കുള്ള ദിവ്യബലിക്ക് ശേഷം നടന്ന പ്രദിക്ഷണം കോട്ടപ്പടി അങ്ങാടി ചുറ്റി ദേവാലയത്തിൽ എത്തിച്ചേർന്നു. തുടർന്ന് വെസ്റ്റ് ഗേറ്റ് ക്ലബ്ബിൻറെ സഹകരണത്തോടെ വർണ്ണമഴ ഉണ്ടായി.
പൂർവികർക്ക് കണ്ടുകിട്ടിയ വിശുദ്ധ ലാസർ പുണ്യാളൻ്റെ തിരുസ്വരൂപം ഭക്തർക്ക് വണങ്ങുന്നതിനായി ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങൾ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

planet fashion

ആഘോഷങ്ങൾക്ക് വികാരി റവ ഫാ. ജോയ് കൊള്ളന്നൂർ, അസി.വികാരി ഫാ. ജോമോൻ താണിക്കൽ, ജനറൽ കൺവീനർ ജിജോ ജോർജ്, കൈക്കാരന്മാരായ എൻ എം കൊച്ചപ്പൻ, സെബാസ്റ്റ്യൻ എം ജെ, ബേബി ജോൺ ചുങ്കത്ത്, വിവിധ കമ്മിറ്റി കൺവീനർമാരായ ഡേവിഡ് വിൽസൺ, ഡേവിസ് സി കെ, സൈസൻ മാറോക്കി, ലിൻ്റോ ചാക്കോ സി, ബാബു എം വി, റവ. സിസ്റ്റർ റിയറോസ്, സേവ്യർ പനക്കൽ, യോഹന്നാൻ സി ആർ, ജാക്സൺ എൻ ജെ, ജോസഫ് ചുങ്കത്ത്, ബിജു മുട്ടത്ത്, ബാബു എം വർഗീസ്, ബെന്നി പനക്കൽ, ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.

Macare health second

Comments are closed.