mehandi new

അനുഗ്രഹ നിറവിൽ കോട്ടപ്പടി ഇടവക – ഒരേ ദിവസം ഇടവകയിലെ മൂന്നുപേർ തിരുപ്പട്ടം സ്വീകരിക്കുന്നു

fairy tale

ഗുരുവായൂർ : കോട്ടപ്പടി ഇടവക അംഗങ്ങളായ  മൂന്ന് പേർ ഒരേ ദിനത്തിൽ ഒന്നിച്ചു തിരുപ്പട്ടം സ്വീകരിക്കുന്നതിന്റെ അനുഗ്രഹ നിറവിലാണ് കോട്ടപ്പടി സെന്റ് ലാസേഴ്സ്  ഇടവക. ഡീക്കന്മാരായ വിബിന്റോ ചിറയത്ത്, ജെയ്‌സൺ ചൊവല്ലൂർ, ഷെബിൻ പനക്കൽ എന്നിവരാണ് തൃശ്ശൂർ അതിരൂപത മെത്രപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ കൈ വെപ്പു ശുശ്രൂഷ വഴി തിരുപ്പട്ടം സ്വീകരിക്കുന്നത്. ഡിസംബർ 30 ന് ഉച്ച തിരിഞ്ഞു 2 മണിക്ക് കോട്ടപ്പടി സെന്ററിൽ നിന്നു വാഹനങ്ങളുടെ അകമ്പടിയോടെ മൂന്നുപേരെയും ദേവാലയത്തിലേക്ക് ആനയിക്കും. ദേവാലയ കവാടത്തിൽ വികാരി ഷാജി കൊച്ചുപുരയ്ക്കൽ, അസി.വികാരി എഡ്‌വിൻ ഐനിക്കൽ, ട്രസ്റ്റിമാരായ ബാബു.വി കെ, പോളി.കെ.പി ,ഡേവിഡ് സി.കെ,സെബി താണിക്കൽ ഇടവക ജനങ്ങൾ, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ ചേർന്ന് സ്വീകരിക്കും. 

planet fashion

തുടർന്ന് നടക്കുന്ന തിരുപ്പട്ട ശുശ്രൂഷകൾക്ക് ശേഷം മൂന്നു പേരും ഒന്നിച്ചു ദിവ്യബലി അർപ്പിക്കും. അഞ്ചാംതിയ്യതി അനുമോദന യോഗം നടത്തും. തുടർന്ന് ശിവജി ഗുരുവായൂർ അവതരിപ്പിക്കുന്ന ‘മത്തായിയുടെ മരണം’ എന്ന നാടകവും ഉണ്ടായിരിക്കും.

Pharmacy wanted Chavakkad

Comments are closed.