ഹിന്ദി പദ്യം ചൊല്ലലിൽ കൃഷ്ണ, പ്രസംഗത്തിൽ നെഹല, ചെണ്ടയിൽ അതുൽ

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പദ്യം ചൊല്ലലിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കൃഷ്ണ എം സജീഷിന് എ ഗ്രേഡ് ലഭിച്ചു. ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി വി എ നെഹല എ ഗ്രേഡ് സ്വന്തമാക്കി.

ഹയർസെക്കണ്ടറി വിഭാഗം ചെണ്ട യിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അതുൽ കൃഷ്ണ എ ഗ്രേഡ് ന് അർഹനായി.

Comments are closed.