കൃഷ്ണകുമാർ പരാതി നൽകി – കലക്ടർ ഉത്തരവിട്ടു – ഒരുമനയൂർ ദേശീയപാതയിലെ യാത്രാദുരിതം അവസാനിക്കുന്നു
ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡിലെ ഒരുമനയൂർ മേഖലയിലെ നാളുകളായി പൊളിഞ്ഞു കിടക്കുന്ന ദേശീയപാതയിലെ യാത്രാ ദുരിതം അവസാനിക്കുന്നു.
മാസങ്ങൾക്കു മുൻപ് തോന്നിയ പോലെ ഇന്റാർലോക്ക് വിരിച്ച് കറുപ്പും വെളുപ്പും നിറത്തിൽ സൗന്ദര്യ വൽക്കരിച്ചത്. മാസങ്ങൾ അടച്ചിട്ടു പണിത റോഡ് ആഴ്ചകൾക്കുള്ളിൽ കുണ്ടും കുഴിയുമായി. കൃത്യമായി പറഞ്ഞാൽ പത്ത് മാസങ്ങൾക്ക് മുൻപ്. മഴക്കാലമായതോടെ കുഴികളൊക്കെ കുളങ്ങളായി. യാത്ര ദുരിതമായി.
വർഷങ്ങളായി നാട്ടുകാരും യാത്രക്കാരും ഈ ദുരിതം അനുഭവിക്കുന്നു. ചിലപ്പോൾ കുഴികളിൽ പൊടി നിറയ്ക്കും. നാട്ടുകാരുടെ മൂക്കിലും വായിലും പൊടി നിറയുന്ന മുറക്ക് കുഴികൾ പിന്നെയും വാപൊളിക്കും. കഴിഞ്ഞ ദിവസം ചിലയിടങ്ങളിലൊക്കെ കോൺക്രീറ്റ് നിറച്ച് റോഡ് പണിക്കാർ പോയി. യാത്രാ ദുരിതം ബാക്കി.
ജീവിതം ദുസ്സഹമായപ്പോൾ ഒരുമനയൂർ സ്വദേശി സാഹിത്യകാരനും അധ്യാപകനുമായ ഡോ കെ എസ് കൃഷ്ണകുമാർ ജില്ലാ കളക്ടർക്ക് പരാതി ഇ മെയിൽ ചെയ്തു. അധികം വൈകാതെ ഇന്ന് ബുധനാഴ്ച മറുപടിയും ലഭിച്ചു. കാക്കനാട് ദേശീയപാതാ അധികൃതരോട് നടപടി ആവശ്യപ്പെട്ട രേഖ സഹിതമാണ് മറുപടി ലഭിച്ചത്.
രാത്രി പതിനൊന്നു മണിയോടെ റോഡ് പണിയും ആരംഭിച്ചു. ദ്രുതഗതിയിലുള്ള കലക്ടറുടെ ഇടപെടലിലും നടപടിയിലും സന്തോഷത്തിലാണ് നാട്ടുകാർ. എന്നാൽ റോഡ് പണിയുടെ പരിണിതി അത് ശേഷം സ്‌ക്രീനിൽ കാണാം.
Comments are closed.