mehandi new

കെ എസ് ഇ ബി കുത്തകകൾക്ക് പരവതാനി വിരിക്കുന്നു – കെ വി അബ്ദുൽ ഹമീദ്

fairy tale

ചാവക്കാട് : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ചാവക്കാട് മുനിസിപ്പൽ ഓഫീസിന്റെ മുന്നിൽ നടന്ന യോഗം കെ വി വി.ഇ.എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റും കൂടിയായ  കെ വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.  അദാനി പവർ, ടാറ്റ പവർ പോലെയുള്ള ആളുകൾ ഇന്ത്യ മഹാരാജ്യത്ത് പല സംസ്ഥാനങ്ങളിലും വൈദ്യുതി വിതരണം ചെയ്യുന്നതിനേക്കാൾ കൂടുതൽ നിരക്കിലാണ് ഇപ്പോൾ കെ എസ് ഇ ബി കേരളത്തിൽ വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. വൈദ്യുതി ചാർജ് അമിതമായി വർദ്ധിപ്പിച്ച്   കുത്തകകൾക്ക് കടന്നുവരാൻ സൗകര്യം ഒരുക്കുകയാണ് സർക്കാർ. ഈ രീതിയിൽ തുടർന്നാൽ സർക്കാർ കൊടുക്കുന്നതിനേക്കാൾ കുറവ് നിരക്കിൽ കുത്തകകൾക്ക് വൈദ്യുതി കൊടുക്കാൻ കഴിയും. പിന്നീട് അവരിൽനിന്നും വൈദ്യുതി വാങ്ങാം എന്നുള്ള തീരുമാനത്തിലേക്ക് അറിഞ്ഞോ അറിയാതയോ ജനങ്ങളെ എത്തിക്കുവാനുള്ള ഒരു നിഗൂഢ നീക്കത്തിന്റെ  ഭാഗമായിട്ടാണ് ഇത്തരത്തിൽ വൈദ്യുതി ചാർജ് വർധിപ്പിക്കുന്നതെന്ന്  അബ്ദുൽ ഹമീദ് പറഞ്ഞു. 

planet fashion

ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും,  ഗുരുവായൂർ മണ്ഡലം ജനറൽ കൺവീനറുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറർ കെ കെ സേതുമാധവൻ, വൈസ് പ്രസിഡന്റ്‌ മാരായ സി ടി തമ്പി, കെ എൻ സുധീർ, സെക്രട്ടറി മാരായ പി എം അബ്ദുൽ ജാഫർ, പി എസ് അക്ബർ, എ എസ് രാജൻ, സെക്രട്ടറിയേറ്റ് മെമ്പർ ആർ എസ് ഹമീദ്, യൂത്ത് വിങ് പ്രസിഡന്റ്‌ ഷെഹീർ, വനിതാ വിങ് പ്രസിഡന്റ്‌ ഫാഡിയ ഷഹീർ, കെ കെ ബി ബൈജു, വി കെ ബി അഷറഫ്, സതീഷ്‌ അപ്സര, ഷബീർ, ഷിബു,യൂത്ത് വിങ് സെക്രട്ടറി ജെഫിൻ, സിൻസൺ, രാജശ്രീ, വനിതാ വിങ് സെക്രട്ടറി റസിയ ശാഹുൽ, രതി രാജൻ എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.