കെ എസ് ഇ ബി സേവനം വാതില്‍പ്പടിയില്‍ പദ്ധതി തുടങ്ങി


ചാവക്കാട് : കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ രീതിയില്‍ വൈദ്യുതി സേവനങ്ങള്‍ നല്‍കുന്നതിനുള്ള കെ എസ് ഇ ബിയുടെ സേവനം വാതിൽപ്പടിയിൽ പദ്ധതി ചാവക്കാട് മേഖല ഉൾക്കൊള്ളുന്ന കുന്നംകുളം ഡിവിഷനിൽ ആരംഭിച്ചു.
ഉപഭോക്താക്കള്‍ക്ക് പുതിയ കണക്ഷന്‍, താരിഫ് ചെയ്ഞ്ച്, മീറ്റര്‍ ബോര്‍ഡ് മാറ്റി വയ്ക്കല്‍, തുടങ്ങി മറ്റനുബന്ധ സേവനങ്ങള്‍ക്കെല്ലാം സേവനം ലഭിക്കേണ്ട വ്യക്തിയുടെ പേരും ഫോണ്‍ നമ്പരും ഫോണ്‍ കോള്‍ വഴിയോ വാട്ട്സ് ആപ്പ് സന്ദേശം വഴിയോ അതാതു സെക്ഷന്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതാണ് പദ്ധതി.
കുന്നംകുളം ഡിവിഷന്‍ തല ഉദ്ഘാടനം കുന്നംകുളം ഡിവിഷന്‍ ഓഫീസ് അങ്കണത്തിലാണ് നടന്നത്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ. ബൈജു, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയമാരായ പി. മുജീബ് റഹ്മാന്‍, കെ.എസ്. സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നൽകി.
സേവനം വാതില്‍പ്പടിയില്‍ പദ്ധതിയുടെ സേവനങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍:
കുന്നംകുളം- 8078889637,
പഴഞ്ഞി- 9496009643,
പെരുമ്പിലാവ്- 9496012156,
ബിഗ് ബസാര്‍- 7012524092,
പുന്നയൂര്‍ക്കുളം- 9496009657,
ചാവക്കാട്- 9496009613,
ചാവക്കാട് ബീച്ച്- 9496009612,
ഗുരുവായൂര്‍- 9496009617,
മുണ്ടൂര്‍- 7306391520,
കൂനംമൂച്ചി- 6238279305,
കേച്ചേരി- 9496009627.

Comments are closed.