Header

കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

raeekhaccidentdeath

ലത്തീഫ്

വെങ്കിടങ്ങ്‌: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം മൈനാഗപള്ളി സ്വദേശി ലത്തീഫ് (40) ആണ് മരിച്ചത്. വെങ്കിടങ്ങ്‌ കണ്ണംകുളങ്ങരയില്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം. ലോടെന്‍ഷന്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പണി പൂര്‍ത്തീകരിച്ചതിനു ശേഷം എര്‍ത്ത് ലൈന്‍ നീക്കം ചെയ്യുന്നതിനിടെ മുകളിലൂടെ പോകുന്ന ഹൈ ടെന്‍ഷന്‍ ലൈനില്‍ എര്‍ത്ത് കമ്പിയുടെ അറ്റം തട്ടിയാണ് അപകടം. അപകട സമയം നാല് സഹജീവനക്കാര്‍ കൂടെയുണ്ടായിരുന്നു.
ജോലി ലഭിച്ചിട്ട് മൂന്ന് മാസമെ ആയിട്ടുള്ളൂ. ആദ്യ പോസ്റ്റിങ്ങാണ്. മൃതദേഹം പാവറട്ടി സാൻ ജോസ് ആശുപത്രിയിൽ.
ഭാര്യ: റഫീഖ. മക്കള്‍: ആമിന, അമീന്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.