mehandi new

ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീ പിടിച്ചു – ആളപായമില്ല

fairy tale

ഗുരുവായൂർ : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് തീ പിടിച്ചു.  സംഭവത്തില്‍ ആളപായമില്ല. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടയുടന്‍ മുന്‍വശത്ത് നിന്ന് പുക ഉയരുകയായിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം എത്തിയതോടെ തീ ആളിക്കത്തി. എതിരെ വന്ന യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും സമീപത്തെ കടകളില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീയണച്ചു. യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു.

Unani banner ad

Comments are closed.