mehandi banner desktop
Chavakkad online

തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ എടമുട്ടം സ്വദേശിയായ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി – പാവറട്ടി സ്വദേശി കസ്റ്റഡിയിൽ

Ft

തൃപ്രയാർ : തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ എടമുട്ടം സ്വദേശിയായ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ വെളിയന്നൂരിലുള്ള നിയറസ്റ്റ് ലോഡ്ജിൽ ആണ് സംഭവം. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്. ഈ മാസം 27നാണ് ഹോട്ടലിൽ മുറിയെടുത്തത്.ഇന്ന് മുറിയുടെ വാതിൽ തുറക്കാതെയതോടെ ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്.മുറിയെടുക്കുമ്പോൾ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ മുൻപ് പരിചയമുണ്ടെന്ന് ഓട്ടോ ഡ്രൈവർ പോലീസിനോട് പറഞ്ഞു. മുറിയെടുക്കാൻ സഹായിച്ചിരുന്നു. ഫോണിൽ വിളിച്ചിട്ട് ഇന്ന് കിട്ടിയില്ല.  കഴിഞ്ഞദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ മരുന്ന് വാങ്ങി നൽകി. തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഡ്രൈവർ മൊഴി നൽകി.

Jan oushadi

Comments are closed.