mehandi banner desktop
Chavakkad online

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് അജയൻ ചാലിശ്ശേരിക്ക് ആദരം

Ft

മരുതയൂർ : ഈ വർഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ അജയൻ ചാലിശ്ശേരിക്ക് മരുതയൂർ ശ്രീ നാരായണ ഗുരുദേവ യുവജന സംഘത്തിന്റെ ആദരവ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ഗുണകേവ്സിന്റെ സെറ്റിട്ട് ശ്രദ്ധ പിടിച്ച് പറ്റിയതിലൂടെയാണ് അജയൻ അവാർഡിനർഹനായത്.അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളിയുടെ അധ്യക്ഷതയിൽ മരുതയൂർ ഗവണ്മെന്റ് യു. പി. സ്കൂളിൽവെച്ച് നടന്ന ചടങ്ങ് പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആന്റോ ലിജോ ഉത്ഘാടനം ചെയ്തു. ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സെന്തിൽ രാജേഷ്, കേരളാ ഹൈ ക്കോടതി സീനിയർ ഗവണ്മെന്റ് പ്ലീഡർ അഡ്വക്കേറ്റ് ടി. എൻ. മായാദാസ് എന്നിവർ സന്നി തരായിരുന്നു. ചടങ്ങിൽ അജീഷ് അമ്പാടി, ജിജേഷ് നമ്പാത്ത്, സനു വടാശ്ശേരി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. മഹേഷിന്റെ പ്രതികാരം, ട്രാൻസ്, ഈയിടെ പുറത്തിറങ്ങിയ സിനിമയായ ബാലൻ തുടങ്ങിയവ അജയൻ ചാലിശ്ശേരിയുടെ ശ്രദ്ധേയമായ സിനിമകളാണ്.

Jan oushadi

Comments are closed.