mehandi new

നാളെ അരങ്ങുണരും – തൃശൂർ ജില്ലാ കലോത്സവത്തിന് കുന്നംകുളം സുസജ്ജം

fairy tale

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന് നാളെ കുന്നംകുളത്ത് തുടക്കമാവും. ഡിസംബർ 3, 5, 6, 7 തിയതികളിലായി കുന്നംകുളം നഗരത്തിൽ 17 വേദികളിലായി കലാ മത്സരങ്ങൾ അരങ്ങേറും. യു പി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി എണ്ണയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കലോത്സവത്തിൻ്റെ ഭാഗമായ സാംസ്കാരിക ഘോഷയാത്ര നാളെ ചൊവ്വ ഉച്ചതിരിഞ്ഞു മൂന്നിന് ഗവ. മോഡൽ ബോയ്‌സ് സ്കൂളിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഫ്ലാഗ്ഓഫ് ചെയ്യും. സാംസ്കാരിക നായകൻമരും വിവിധ സന്നദ്ധ സംഘടനകളും ഘോഷയാത്രയിൽ അണിചേരും. ഓവറോൾ ട്രോഫിയായ സ്വർണക്കപ്പ് തൃശൂരിൽ നിന്നും കൊണ്ടുവന്ന് ഘോഷയാത്രയുടെ ഭാഗമാകും.

planet fashion

കലോത്സവത്തിൻ്റെ ഓദ്യോഗിക ഉദ്ഘാടനം ഡിസംബർ 5 വ്യാഴാഴ്ച്ച രാവിലെ 9.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. എ സി മൊയ്‌തീൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ അർജുൻ പാൻഡ്യെ ഐ എ എസ്, ഗാന രചയിതാവ് റഫീഖ് അഹ്മദ് എന്നിവർ സംബന്ധിക്കും.

കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് സ്കൂളിലാണ് കലോത്സവത്തിന്റെ പ്രധാന വേദി ഉൾപ്പടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മീഡിയ പവലിയനുകൾ, പ്രോഗ്രാം, ട്രോഫി കമ്മിറ്റികളും ഇവിടെയാണ് പ്രവർത്തിക്കുക. നഗരസഭ ടൗൺഹാൾ, ബഥനി സ്കൂൾ എന്നിവയും പ്രധാന വേദികളിൽ ഉൾപ്പെടും. ചിറളയം വൈഎംസിഎ ഹാളിനോടനുബന്ധിച്ചാണ് ഭക്ഷണ പന്തൽ ഒരുക്കിയിട്ടുള്ളത്.

ആദ്യദിനമായ മൂന്നിന് ഹയർസെക്കന്ററി വിഭാഗം കോൽക്കളി, ഒപ്പന, ഭരതനാട്യം ഉൾപ്പെടെയുള്ള സ്‌റ്റേജ് ഇനങ്ങൾ വിവിധ വേദികളിലായി അരങ്ങേറും. ഡിസംബർ 7 ശനിയാഴ്‌ച വൈകീട്ട് 6 മണിക്ക് സമാപന സമ്മേളനം ബഹു. റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും.

കലോത്സവത്തിന്റെ കുറ്റമറ്റ നടത്തിപ്പിന് വിവിധ കമ്മിറ്റികൾ അഹോരാത്രം സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ജനറൽ കൺവീനർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ അജിത കുമാരി പറഞ്ഞു.

Comments are closed.