mehandi new

60 കിലോ പൂക്കളിൽ കൂർമ്മാവതാരം – അനിഴം നാളിൽ ഗുരുവായൂർ ക്ഷേത്രനടയിൽ ഗുരുവായൂർക്കാരുടെ കരവിരുത്

fairy tale

ഗുരുവായൂർ :  അനിഴം നാളിൽ ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വിരിഞ്ഞത് മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ  കൂർമ്മാവതാരം.

ഗുരുവായൂർ സ്വദേശികളായ രമേഷ് ബാലാമണി, കിഷോർ ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിൽ മുകേഷ് മുരളി, സുരേഷ് സാരഥി, കല സുഭാഷ്, നിഖിൽ വിശ്വം, മനോജ് മിന്നൂസ്, വിപിൻ വിശ്വനാഥൻ എന്നിവരാണ് 20 അടി നീളവും 15 അടി വീതിയുമുള്ള പൂക്കളമൊരുക്കിയത് 

ഇതിന് വേണ്ടി 60 കിലോ പൂക്കൾ വേണ്ടി വന്നതായി സ്പോൺസർ ചെയ്ത ഗുരുവായൂരിലെ കൃഷ്ണ മെറ്റൽസ് ഉടമ ശ്രീജിത്ത് പറഞ്ഞു.

Meem travels

Comments are closed.