കെ വി അബ്ദുൾ ഖാദർ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
കുന്നംകുളം : സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും, എൽഡിഎഫ് ജില്ലാ കൺവീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ് ചെയർമാനുമാണ് കെ വി അബ്ദുൽ ഖാദർ.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
കെ. വി. അബുവിന്റെയും പാത്തുവിന്റെയും മകനായി 1964 ജൂൺ 6 ന് ബ്ലാങ്ങാടിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ഇടതുമുന്നണിയിലെ സജീവ അംഗമായിരുന്നു ഇദ്ദേഹം. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.ഐ (എം) ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഒരു ദശാബ്ദക്കാലം ദേശാഭിമാനിയുടെ റിപ്പോർട്ടറായ അദ്ദേഹം കേരള സംസ്ഥാന വക്ഫ് ബോർഡ് ചെയർമാനായിരുന്നു, കേരള നിയമസഭയിലെ പ്രവാസി കേരളീയരുടെ ക്ഷേമ സമിതിയുടെ ആദ്യ ചെയർമാനായിരുന്നു. 2006, 2011, 2016 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.