mehandi banner desktop

​കെ.വി. പീതാംബരൻ അനുസ്മരണദിനം ആചരിച്ചു

fairy tale

ചാവക്കാട്: മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മുൻ ജില്ലാ പ്രസിഡന്റും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ കെ.വി. പീതാംബരന്റെ ആറാം ചരമവാർഷികം ആചരിച്ചു. ഇതിനോടനുബന്ധിച്ച് സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.​ജില്ലയിലെ അസംഘടിത തൊഴിലാളികളെ അണിനിരത്തി നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കെ.വി. പീതാംബരൻ, മികച്ച സംഘാടകനും ഉജ്ജ്വല വാഗ്മിയുമായിരുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് കരുത്തുപകർന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ യോഗത്തിൽ അനുസ്മരിച്ചു.​യൂണിയൻ ജില്ലാ സെക്രട്ടറി കെ.എം. അലി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.എ. സൈതുമുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി എം.എ. വഹാബ്, കെ.കെ. അനിൽ തുടങ്ങിയവർ സംസാരിച്ചു.

planet fashion

Comments are closed.