mehandi banner desktop

തൂഫാൻ @പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂൾ

fairy tale

തിരുവത്ര: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തെ ലഹരിവിരുദ്ധ സന്ദേശമായി മാറ്റാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സ്കൂളുകളിൽ നിന്ന് വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026’ പദ്ധതിക്ക് പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂളിൽ തുടക്കമായി. സംസ്ഥാനത്തെ പതിനേഴായിരത്തിലധികം സ്കൂളുകൾ പങ്കാളികളാകുന്ന ഈ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.​സ്കൂളിൽ നടന്ന ചടങ്ങിൽ വാടാനപ്പള്ളി എക്സൈസ് സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർ പി.എ. അഫ്സൽ ഗോൾ അടിച്ചുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കായിക മാമാങ്കം സ്കൂളുകളിൽ സംഘടിപ്പിക്കുന്നത്.​ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക പി.കെ. റംല ബീവി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സുഹാസ് ഷംസുദ്ദീൻ, എസ്.എം.സി ചെയർമാൻ ഹാഷിം, മദർ പി.ടി.എ പ്രസിഡന്റ് സി.എ. സാബിറ, പി.ടി.എ വൈസ് പ്രസിഡന്റ് സി.എ. അബീന, സലീം എം.കെ എന്നിവർ സംബന്ധിച്ചു.​ലോകകപ്പിന്റെ ആവേശം സ്കൂൾ അങ്കണത്തിൽ നിറയ്ക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും, ഫുട്ബോൾ പ്രവചന മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു

planet fashion

Comments are closed.