mehandi banner desktop

ഹാഫിൾ മുഹമ്മദ് തൻവീറിന് ആദരം; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

fairy tale

മന്ദലാംകുന്ന്: കെ.എം.ജെ, എസ്.വൈ.എസ്, എസ്.എസ്.എഫ്, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് മന്ദലാംകുന്ന് യൂണിറ്റിന്റെ സംയുക്താഭിമുഖ്യത്തിൽ ഹാഫിൾ മുഹമ്മദ് തൻവീർ യൂനുസിന് ആദരവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.​ചടങ്ങിൽ ജബ്ബാർ ജൗഹരി അകലാട് പ്രാർത്ഥന നിർവഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വെച്ച് ചാവക്കാട് എക്സൈസ് ഓഫീസർ മണികണ്ഠൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. മുഹമ്മദ് മുസ്ഥഫ അൽ അസ്ഹരി അധ്യക്ഷത വഹിച്ച യോഗത്തിൽ സുൽത്താൻ മന്ദലാംകുന്ന് സ്വാഗതം ആശംസിച്ചു.​തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ഹാഫിൾ മുഹമ്മദ് തൻവീർ യൂനുസിനെ ആദരിക്കുകയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കലും തുടർന്ന് മധുരപലഹാര വിതരണവും നടന്നു.​അനസ് മുഈനി അൽ ഹബീബി, ഷുക്കൂർ കരിയാടൻ, ഫയാസ് ടി.കെ., നഈം മുഹമ്മദ്, ഷെഹ്മിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷാഹിദ് മന്ദലാംകുന്ന് നന്ദി രേഖപ്പെടുത്തി.

planet fashion

Comments are closed.