mehandi banner desktop
Chavakkad online

വായനമൂല ഒരുക്കി ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ 

Ft

ഗുരുവായൂർ: വായനദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്റർ സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. ഭിന്നശേഷി വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനും അവർക്കിടയിൽ വായനയുടെ പ്രാധാന്യം എത്തിക്കുന്നതിനുമായാണ് വിപുലമായ പരിപാടികൾ സ്കൂളിൽ ഒരുക്കിയത്.​ചടങ്ങിൽ, പ്രശസ്ത സാഹിത്യകാരൻ ലത്തീഫ് മമ്മിയൂർ ‘വായനമൂല’യുടെ ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് എ.ഇ.ഒ ഓഫീസിൽ നിന്ന് ലഭിച്ച കഥ, കവിത, ചിത്രകഥാ പുസ്തകങ്ങൾ ഉൾപ്പെടുത്തിയാണ് വായനമൂല സജ്ജീകരിച്ചത്. അക്ഷരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള കുട്ടികളാണെങ്കിലും, കഥകൾ കേൾക്കാനും ആസ്വദിക്കാനുമുള്ള അവരുടെ അപാരമായ കഴിവുകളെ പരിഗണിച്ചാണ് ഇത്തരമൊരു സംരംഭം നടപ്പിലാക്കിയത്.​ഇൻസൈറ്റ് രക്ഷാധികാരി കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വിശ്വമലയാള സാഹിത്യത്തിലെ പ്രാചീന-ആധുനിക കവിത്രയങ്ങളുടെയും പ്രമുഖ എഴുത്തുകാരുടെയും വേഷപ്പകർച്ചയിൽ വിദ്യാർത്ഥികൾ പ്രത്യക്ഷപ്പെട്ടത് വേറിട്ട അനുഭവമായി.​വായനയുടെയും അക്ഷരങ്ങളുടെയും മഹത്വം കുട്ടികൾക്ക് പകർന്നുനൽകുന്നതിനായി അക്ഷരമരം, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, കഥയരങ്ങ്, ചിത്രരചന, പ്രസംഗ മത്സരം, കഥാ-കവിതാ രചന തുടങ്ങിയ വിവിധങ്ങളായ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു. വായനദിനത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഈ പരിപാടികൾ സഹായിച്ചു.​സ്കൂൾ പ്രിൻസിപ്പൽ ഫാരിദ ഹംസ സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യാപകർ നേതൃത്വം നൽകി. സ്കൂൾ സെക്രട്ടറി സീനത്ത് റഷീദ് നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.