Header

ലക്ഷം ദീപം തെളിഞ്ഞു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

lights guruvayurഗുരുവായൂര്‍ : ഏകാദശി വിളക്കിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും പ്രകാശപൂരിതമാക്കി ലക്ഷംദീപം തെളിഞ്ഞു. ഗുരുവായൂര്‍ അയ്യപ്പ ഭക്തജനസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ലക്ഷംദീപം തെളിയിച്ചത്. സന്ധ്യയ്ക്ക് ക്ഷേത്രത്തിലെ ദീപസ്തംഭങ്ങളിലും, കുളക്കടവിലും, നാലുനടപ്പുരകളിലും, കിഴക്കേഗോപുരം മുതല്‍ സത്രപ്പടിവരെയും പടിഞ്ഞാറെ നടയിലുമായി നിലവിളക്കുകളിലും ചെരാതുകളിലുമായാണു ലക്ഷംദീപം തെളിഞ്ഞത്. ക്ഷേത്രത്തിനു ചുറ്റും അമ്പതിനായിരത്തിലധികം മണ്‍ചെരാതുകളിലും അയ്യായിരത്തിലധികം നിലവിളക്കുകളും പ്രഭ ചൊരിഞ്ഞു. ക്ഷേത്രത്തിന് പുറത്ത് അമ്പതോളം ടിന്‍ നല്ലെണ്ണയാണ് ഇതിനായി ഉപയോഗിച്ചത്. സന്ധ്യക്ക് നാലമ്പലത്തിനകത്ത് നെയ്യിലായിരുന്നു ചുറ്റു വിളക്ക് തെളിഞ്ഞത്. 25 ടിന്‍ നെയ്യാണ് ഇതിനായി വേണ്ടി വന്നത്. ദര്‍ശനത്തിനെത്തിയ കുട്ടികളും ഭക്തരും വിളക്ക് തെളിക്കുന്നതില്‍ പങ്കാളികളായി. വിളക്ക് കണ്ട് തൊഴാന്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപെട്ടത്. ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ലക്ഷദീപവും, ദീപാവലിയും ഒരേ ദിവസം വന്നതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്. വിളക്കാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലേയും ഉച്ചതിരിഞ്ഞും നടന്ന കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. സന്ധ്യയ്ക്കു ഡബിള്‍ കേളിയും ഉണ്ടായിരുന്നു. വിളക്കാഘോഷത്തിന്റെ 28-ാം ദിവസമായ ഇന്ന് ദേവസ്വം ഭരണസമതിയും ജീവനക്കാരും വകയാണ് വിളക്ക്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.