mehandi new

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗുരുവായൂര്‍ കിഴക്കേനടയില്‍ അതുല്യ വൈഷ്ണവം ഫ്‌ളാറ്റില്‍ താമസിക്കുന്ന തിരുവത്ര സ്വദേശി ജയന്റെ ഭാര്യ സോന((28)യാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ പടമാട്ടുമ്മല്‍ പുഷ്പാംഗദന്റെ മകളാണ്. രണ്ടു വര്‍ഷത്തോളമായി ഗുരുവായൂരിലെ ഫ്‌ളാറ്റിലാണ് താമസം. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഉച്ചതിരിഞ്ഞ് നാലരയോടെ രണ്ട് മക്കളെയും ഫ്‌ളാറ്റിന് പുറത്താക്കി വാതിലടച്ച് സാരി ഉപയോഗിച്ച് ഫാനില്‍ തൂങ്ങുകയായിരുന്നു. ഫ്‌ളാറ്റിന് മുന്നില്‍ കുട്ടികള്‍ കരയുന്നത് കണ്ട് തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവര്‍ ഓടിയെത്തി ജനല വഴി നോക്കിയപ്പോഴാണ് സഭവം കണ്ടത്. ഉടന്‍ തന്നെവാതില്‍ തകര്‍ത്ത് അകത്തു കയറി കെട്ടഴിച്ച് സോനയെ മുതുവട്ടൂര്‍ രാജ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് സ്‌പെയിനിലായിരുന്ന ജയന്‍ ഇന്നലെ രാവിലെ തിരിച്ചെത്തിയിട്ടുണ്ട്. മക്കള്‍ : ശ്രീലക്ഷ്മി, ആതിദേവ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.