mehandi new

അട്ടയുടെ കടിയേറ്റ ജീവനക്കാരി മരിച്ചതിനെ തുടര്‍ന്ന് കടപ്പുറം പഞ്ചായത്തില്‍ അടിയന്തിര മെഡിക്കല്‍ ക്യാമ്പ് നടത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

radha poisoned deathചാവക്കാട്: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മത്തിക്കായല്‍ ശുചീകരണത്തിനിടെ അട്ടയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ച പശ്ചാത്തലത്തില്‍ കടപ്പുറം പഞ്ചായത്തില്‍ അടിയന്തിര മെഡിക്കല്‍ ക്യാമ്പ് നടത്തി.
ഇരട്ടപ്പുഴ കറുത്താറന്‍ അയ്യപ്പന്റെ മകള്‍ രാധ(60)ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് മത്തികായല്‍ ശുചീകരണത്തിനിടെ തൊഴിലുറപ്പു ജീവനക്കാരിയായ രാധക്ക് കാലില്‍ അട്ടയുടെ കടിയേറ്റത്. കടിയേറ്റ ഭാഗത്ത് ദിവസങ്ങള്‍ക്കു ശേഷം അണുബാധയും പഴുപ്പും ബാധിച്ചെങ്കിലും രാധ വിദഗ്ധ ചികിത്സയൊന്നും തേടിയിരുന്നില്ലെന്ന് കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളും ബന്ധുക്കളും പറഞ്ഞു. തൊഴിലുറപ്പ് ജോലിക്ക് ഇറങ്ങുന്നതിന് മുമ്പു കഴിക്കേണ്ട പ്രതിരോധ ഗുളികയും രാധ കഴിച്ചിരുന്നില്ലെന്ന് പറയുന്നു. രാധ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് അട്ടയുടെ കടിയേറ്റിരുന്നു. അട്ട കടിച്ച കാലില്‍ പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് വീട്ടുകാരും മറ്റ് തൊഴിലുറപ്പു തൊഴിലാളികളും ചികിത്സ തേടാന്‍ ആവശ്യപ്പെട്ടിട്ടും രാധ കാര്യമാക്കിയില്ലെന്നു പറയുന്നു. രണ്ട് ദിവസം മുമ്പാണ് പഴുപ്പ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാധയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലില്‍ നീരും കടുത്ത പനിയും ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ട പരിശോദനകളുടെ ഫലം വന്നതിനെ തുടര്‍ന്ന് ഇവരെ തൃശുരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സക്കായി നിര്‍ദേശിച്ചു. സ്വകാര്യമെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം രാധയുടെ മരണം. രാജേഷാണ് രാധയുടെ മകന്‍.
രാധയുടെ മരണത്തിന്റെ വെളിച്ചത്തില്‍ അട്ടയുടെ കടിയേറ്റ മറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഭീതിയിലാവുകയും പലര്‍ക്കും അട്ടയുടെ കടിയേറ്റതിന്റെ അസ്വാസ്ഥ്യമുണ്ടെന്നു പറയുകയും ചെയ്തതിനെ തുടര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കടപ്പുറം ഗവ. സി.എച്ച്.സി.യുടെ സഹകരണത്തോടെ ഇരട്ടപ്പുഴ ശ്രീനാരായണ ഹാളില്‍ നടന്ന ക്യാമ്പ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി.എം. മനാഫ് അധ്യക്ഷനായി. ഡോ.ഫറൂഖ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഡി. വീരമണി,വാര്‍ഡ് മെമ്പര്‍ എ.കെ.ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു.ഏത് സാഹചര്യങ്ങളെ നേരിടാനും കടപ്പുറം പഞ്ചായത്തും ആരോഗ്യ വകുപ്പും സജ്ജമാണെന്നും പ്രാഥമിക പരിശോധനാ മെഡിക്കല്‍ ക്യാമ്പാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആവശ്യമെങ്കില്‍ വിപുലമായ പ്രതിരോധ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീര്‍ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.