mehandi new

ഭൂവിനിയോഗം ഇനി തോന്നിയ പോലെ നടക്കില്ല – ചാവക്കാട് നഗരസഭ മാസ്റ്റർപ്ലാനിനു അനുമതിയായി

fairy tale

planet fashion

ചാവക്കാട് : ചാവക്കാട് നഗരസഭ മാസ്റ്റര്‍പ്ലാൻ – സോണിങ് റെഗുലേഷൻസിന് അനുമതി.
ചാവക്കാട് നഗരസഭ കൗണ്‍സില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുമതി ലഭിച്ചു. ഈ വിവരം കേരള ഗസറ്റില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.

സര്‍ക്കാര്‍ അനുമതി നല്‍കിയ മാസ്റ്റര്‍ പ്ലാനിന്‍റെ വിവരങ്ങള്‍ ഇരുപത് പേജുള്ള പി ഡി എഫ് ആയി ചാവക്കാട് നഗരസഭയുടെ ഔദ്യോഗിക വെബ് സൈറ്റായ www.chavakkadmunicipality.lsgkerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാസ്റ്റര്‍ പ്ലാനിന്‍റെ പകര്‍പ്പ് ചാവക്കാട് നഗരസഭ കാര്യാലയത്തില്‍ പ്രവൃത്തി സമയങ്ങളില്‍ പരിശോധനക്കും വില്പനയ്ക്കും ലഭ്യമാണ്.

ഈ പ്ലാനിന് അനുസൃതമായല്ലാതെ യാതൊരാളും ഏതൊരു ഭൂമിയും വിനിയോഗിക്കുകയോ വിനിയോഗിക്കാന്‍ ഇടയാക്കുകയോ ഏതെങ്കിലും ഭൂമിയുടെ വികസനം നടപ്പാക്കുകയോ ഭൂവിനിയോഗത്തിന് മാറ്റം വരുത്തുകയോ ചെയ്യുവാന്‍ പാടുള്ളതല്ലെന്നും ചാവക്കാട് നഗരസഭ സെക്രട്ടറി അറിയിച്ചു.

Jan oushadi muthuvatur

Comments are closed.