യൂത്ത് ലീഗ് മാർച്ചിന് നേരെ ലാത്തിച്ചാർജ് – മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി


ചാവക്കാട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച സെക്രട്ടേറിയേറ്റിലേക്ക് നടന്ന സേവ് കേരള മാർച്ചിനുനേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് അഞ്ചങ്ങാടിയിലും എടക്കഴിയൂരിലും പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രകടനം.
മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം എടക്കഴിയൂർ നാലാം കല്ല് സെന്ററിൽ നിന്നും ആരംഭിച്ച് തെക്കേ മദ്രസ സെന്ററിൽ സമാപിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ ഹംസകുട്ടി, ടി.കെ ഉസ്മാൻ, എം.സി മുസ്തഫ, സി അഷറഫ്, കെ.കെ ഇസ്മായിൽ,എം.വി ഷക്കീർ, പി.എ നസീർ, പി.എം ഹംസക്കുട്ടി, അസീസ് മന്ദലാംകുന്ന്, എ.വി അലി, കെ.കെ ശംസുദ്ധീൻ ഹാജി, മുട്ടിൽ ഖാലിദ്, കെ.കെ അബ്ദുൽ റസാഖ്, കുഞ്ഞിമുഹമ്മദ് ഒളാട്ടയിൽ, നിസാർ മുത്തേടത്ത്, എം.കെ.സി ബാദുഷ, നസീഫ് യൂസഫ്, കബീർ ഫൈസി, കെ.എം ഷാജഹാൻ, ഹുസൈൻ എടയൂർ, മുസ്തഫ കണ്ണന്നൂർ എന്നിവർ സംസാരിച്ചു.

Comments are closed.