ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് നാലാം വാർഷികാഘോഷം – മുഴുവൻ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ നാലാം വാർഷികം തിരുവത്ര കുമാർ എ യു പി സ്കൂളിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സബ് ആർ ടി ഒ ഗുരുവായൂർ രാജേഷ് ജി ആർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുഴുവൻ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയുടെയും വനിത മെമ്പർഷിപ് ക്യാമ്പയിന്റെയും ഉദ്ഘാടനം നടന്നു.
യു എ ഇ ഗോൾഡൻ വിസ കരസ്തമാക്കിയ അലുങ്ങൽ ഷിഹാബിനെയും. രക്തധാന രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ അക്ബർ കെ എം നെയും ആദരിച്ചു.

ട്രസ്റ്റ് ചെയർമാൻ കെ എച് താഹിർ അധ്യക്ഷത വഹിച്ചു. ട്രഷറർ സി കെ രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു.
പി എസ് മുനീർ. സ്വാഗതം പറഞ്ഞു.
കെ എച് ഷഫീക്, വി എ നവാസ്, ടിഎം ഷഫീക്, കെ എസ് റുസിഖാൻ, ഗൾഫ് പ്രതിനിധികളായ മുജീബ് കെ കെ, നിഷാദ് കെ എ, അഷ്ഫാക് എസ് കെ,
മുയാസ് കെ കെ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.