പാലയൂർ പള്ളിയിൽ ക്രിസ്തുമസ് തലേന്ന് അനുചിതമായി ഇടപെട്ട പോലീസ് ഇൻസ്പെക്ടറുടെ പേരിൽ നടപടി വേണമെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ
ചാവക്കാട് : ക്രിസ്തുമസ് തലേന്ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ മൈക്ക് ഉപയോഗത്തിന്റെ പേരിൽ അനുചിതമായി ഇടപെട്ട ചാവക്കാട് പൊലിസ് സബ് ഇൻസ്പെക്ടർ വിജിത്തിന്റെ പേരിൽ നിയമാനുസൃത നടപടി വേണമെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ കെ. വി അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു. പാലയൂർ പള്ളിയിൽ വികാരിയെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ഏരിയാ സെക്രട്ടറി ടി.ടി ശിവദാസ്, നഗരസഭാ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, ലോക്കൽ സെക്രട്ടറി പി. എസ് അശോകൻ, മാലിക്കുളം അബ്ബാസ്, സി.കെ തോമസ്, സി.ജി സതീശൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.
Comments are closed.