mehandi banner desktop
Chavakkad online

പാഠം ഒന്ന് പുതുയുഗ വിദ്യാലയം; പുത്തൻകടപ്പുറം ജി.എഫ്.യു. പി. സ്കൂൾ പ്രവേശനോത്സവം

Ft

തിരുവത്ര : പാഠം ഒന്ന് പുതുയുഗ വിദ്യാലയം, പുത്തൻകടപ്പുറം ജി.എഫ്.യു. പി. സ്കൂൾ പ്രവേശനോത്സവംവാർഡ് കൗൺസിലർ അഭിനി ശിവജി ഉദ്ഘാടനം ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം പി ടി എ പ്രസിഡണ്ട്‌ സുഹാസ് ശംസുദ്ധീൻ നിർവഹിച്ചു. എസ്. എം സി. ചെയർമാൻ വി എസ് ഹാഷിം, ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറം സെക്രട്ടറി ഫസീന സുബൈർ, പൂർവ വിദ്യാർഥി ഡോക്ടർ ഷെൽബീർ, സ്റ്റാഫ്‌ പ്രതിനിധി എം കെ സലീം എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ഹെഡ്മിസ്ട്രെസ് പി കെ റംല സ്വാഗതവും സി ജെ ജിൻസി നന്ദിയും പറഞ്ഞു. വിദ്യാർഥി പ്രതിനിധി അവന്ധിക മുരളി സൈബർ സുരക്ഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ യുടെ നേതൃത്വത്തിൽ മധുര വിതരണവും നവാഗതരായ അമ്പധിലധികം വിദ്യാർതികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു

Jan oushadi

Comments are closed.