എന്നാ പിന്നെ ന്യൂഇയർ പൊളിക്കാം…. 30, 31, 1 തിയതികളിൽ ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ

ചാവക്കാട് : 2022 ഡിസംബര്‍ 30, 31, 2023 ജനുവരി 1 തിയതികളിൽ ചാവക്കാട് ബീച്ചില്‍ ബീച്ച് ഫെസ്റ്റിവൽ അരങ്ങേറും. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 30 ന് വൈകീട്ട് 7 മണിക്ക് സാംസ്കാരിക സമ്മേളനം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തദ്ദേശീയരായ കലാകാരന്മാരുടെ കലാ പരിപാടികള്‍ അരങ്ങേറും.

ഡിസംബര്‍ 31 ന് വൈകീട്ട് 8 മണിക്ക് പുനര്‍ജനി കൂറ്റനാട് അവതരിപ്പിക്കുന്ന നാടന്‍പ്പാട്ടും ജനുവരി ഒന്നിന് വൈകീട്ട് 7 മണിക്ക് മെഹദി ആവാസ് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും ഉണ്ടാകും. പുതുവത്സര പിറവിയെ ആഘോഷമാക്കുവാന്‍ വര്‍ണ്ണമഴയും ഭക്ഷ്യ മേളയുമെല്ലാം ഒരുക്കിയതായിചാവക്കാട് നഗരസഭാ ചെയർപേഴ്സൻ അറിയിച്ചു.

Comments are closed.