ജീവിതം വർണ്ണാഭമാക്കാം – ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ഞായറാഴ്ച ചാവക്കാട്
ചാവക്കാട് : ജീവിതം വർണ്ണാഭമാക്കാം എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ജനുവരി എട്ടിനു ഞായറാഴ്ച ചാവക്കാട് ബസ്റ്റാൻഡിനു സമീപം നഗരസഭാ ചത്വരത്തിൽ നടക്കും. ജമാഅത്തെ ഇസ്ലാമിക അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സഅദതുള്ളാഹ് ഹുസൈനി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൗമാരക്കാരുടെ സാംസ്കാരികവും വൈജ്ഞാനികവുമായ വളർച്ചയാണ് ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ടീൻ ഇന്ത്യയുടെ ലക്ഷ്യം. വർധിച്ചു വരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണങ്ങൾ ടീൻ ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ഞായറാഴ്ച ഉച്ചതിരിഞ്ഞു നാല് മണിക്ക് ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തെ നഗരസഭാ ഗ്രൗണ്ടിൽ നിന്നും റാലി ആരംഭിക്കും. വിവിധ കലാ ആവിഷ്കാരങ്ങൾ, പ്ലോട്ടുകൾ എന്നിവ റാലിയിൽ ഉണ്ടാകും. എട്ട് നിറങ്ങളിലുള്ള പ്ലാറ്റൂണുകളായാണ് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുക്കുക.
തുടർന്ന് സമ്മേളന വേദിയിൽ വൈവിദ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം പി റുക്‌സാന, ടീൻ ഇന്ത്യ സംസ്ഥാന കോഡിനേറ്റർ അബ്ബാസ് കൂട്ടിൽ, സംസ്ഥാന ക്യാപ്റ്റൻ നബ്ഹാൻ കെ സി, ജില്ലാ ക്യാപ്റ്റൻമാരായ ഹസനുൽ ബന്ന, ഹന്ന ഫാത്തിമ, ജില്ലാ കോഡിനേറ്റർ പി എ വാഹിദ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപിള്ളി, ഏരിയ പ്രസിഡന്റ് കെ ശംസുദ്ധീൻ, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് അബ്ദുൽ കഫിൽ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ടീൻ ഇന്ത്യ ജില്ലാ ഗേൾസ് ജന. സെക്രട്ടറി സഫ തസ്‌നി (ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജില്ലാ മോഡൽ ഹൈസ്‌കൂൾ തളിക്കുളം പുതിയങ്ങാടി ), ജില്ലാ ജോയിന്റ് സെക്രട്ടറി ഹന ഫാത്തിമ (എട്ടാം ക്ലാസ് വിദ്യാർത്ഥി എസ് എൻ ജി എച്ച് എസ് എസ് നാട്ടിക ),
ബോയ്സ് ജില്ലാ ജന. സെക്രട്ടറി ഫാരിഹ് ആരിഫ് ( ഒൻപതാം ക്ലാസ് വിദ്യാർത്ഥി കമലാ നെഹ്‌റു സ്കൂൾ വാടാനപ്പിള്ളി ). എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.