mehandi new

എൽ എഫ് സി ജി എച്ച് എസ് സ്‌കൂളിന് കിരീടം

fairy tale

planet fashion

കലോത്സവനഗരി: നാലുനാൾ നീണ്ടു നിന്ന കലാ മാമാങ്കത്തിനു സമാപനം. തീ പാറും മത്സരങ്ങൾക്കൊടുവിൽ എൽ എഫ് കോൺവെന്റ് ഗേൾസ് എച്ച് എസ് സ്കൂൾ 434 പോയിന്റോടെ ചാമ്പ്യൻമാരായി.

കലോത്സവ സമാപന സമ്മേളനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാർ മുഖ്യാഥിതിയായി. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഹൈസ്‌കൂൾ വിഭാഗത്തിൽ എൽ എഫ് സി ജി എച്ച് എസ് എസ് 256 പോയിന്റ് നേടി മുന്നിലെത്തി.
ഹയർസെക്കണ്ടറി വിഭാഗത്തിൽ 222 പോയന്റോടെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂളും
യു പി വിഭാഗത്തിൽ 200 പോയിന്റോടെ സെന്റ് ഫ്രാൻസിസ് യു പി സ്കൂളും
എൽ പി വിഭാഗത്തിൽ 98 പോയിന്റ് നേടി എൽ എഫ് സി യു പി സ്കൂൾ മമ്മിയൂരും ജേതാക്കളായി.

Ma care dec ad

Comments are closed.