mehandi new

ബജറ്റ് വിഹിതം തടഞ്ഞുവെച്ചതിനെതിരെ എൽ ജി എം എൽ നേതൃത്വത്തിൽ പുന്നയൂരിൽ ഒപ്പ്‌ മതിൽ തീർത്തു

fairy tale

പുന്നയൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗിലെ തദ്ദേശ സ്വയംഭരണ സ്ഥാപന ജന പ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവൺമെന്റ്  മെമ്പേഴ്‌സ് ലീഗ്(എൽ.ജി.എം.എൽ) നേതൃത്വത്തിൽ  നടന്ന ‘ഒപ്പ് മതിൽ’പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ. പി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയും പുന്നയൂർ പഞ്ചായത്ത് അംഗവുമായ സി അഷറഫ് അധ്യക്ഷത വഹിച്ചു. 2023-24 വർഷം അനുവദിക്കാതിരുന്ന മെയിന്റനൻസ് ഗ്രാൻറിലെ 1215 കോടിയും ജനറൽ പർപ്പസ് ഗ്രാൻറിലെ 557 കോടിയും പ്രത്യേക വിഹിതമായി അനുവദിക്കുക, 2024 മാർച്ച് 25 നകം ട്രഷറിയിൽ സമർപ്പിച്ച ശേഷം പണം അനുവദിക്കാതെ തിരിച്ചുനൽകിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായി അനുവദിക്കുക, ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഫണ്ട് തടയുന്ന  സമീപനം തിരുത്തുക, ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക അനുവദിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 20 ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് ധർണ്ണയുടെ ഭാഗമായാണ് സ്ഥാനവ്യാപകമായി ഒപ്പു മതിൽ സംഘടിപ്പിച്ചത്. 

planet fashion

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട രണ്ടായിരത്തി തൊള്ളായിരത്തി ഇരുപത്തിയെട്ട് കോടി രൂപയാണ് സംസ്ഥാന സർക്കാർ കവർന്നത്. തദ്ദേശ സ്ഥാപന വാർഷിക പദ്ധതി പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കാർ മാർഗ്ഗരേഖ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിസന്ധി രൂക്ഷമാക്കും. 2023-24 വർഷം സർക്കാർ തടഞ്ഞ ബജറ്റ് വിഹിതത്തിന് സമാനമായി സ്പിൽ ഓവർ പദ്ധതികൾ ഏറ്റെടുക്കുന്നതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന തദ്ദേശ ഭരണകൂടങ്ങളെ പൂർണ്ണമായും തളർത്തുന്നതാണ് ജൂലൈ 7 ന് പുറത്തിറങ്ങിയ 1236/ 2024 നമ്പർ ഉത്തരവ്. ബജറ്റ് വിഹിതം ലഭിക്കാത്തതിനെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ഭാഗിക ശ്രമം പോലും ഉത്തരവിലില്ല. ബജറ്റ് വിഹിതത്തിന്റെ 20% അധികം കണക്കാക്കി അതിനനുസരിച്ച് സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെ ക്രമീകരിച്ച് വാർഷിക പദ്ധതി പരിഷ്‌ക്കരിക്കണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. സർക്കാർ ഫണ്ട് അനുവദിക്കാത്തത് മൂലം മിക്ക തദ്ദേശ സ്ഥാപനങ്ങളിലും അമ്പത് ശതമാനത്തോളം പദ്ധതികൾക്ക് തുക നൽകാൻ അവശേഷിക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം പദ്ധതി ക്രമീകരിക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തി പൂർത്തീകരിച്ചതും നടപ്പാക്കാനുള്ളതുമായ പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനായി ഈ വർഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും.

പഞ്ചായത്തംഗങ്ങളായ എം.വി ഹൈദരലി, ബിൻസി റഫീഖ്, മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് ആക്ടിംഗ്  പ്രസിഡന്റ് പിഎ നസീർ, ജനറൽ സെക്രട്ടറി ടി.കെ ഉസ്മാൻ, വൈസ് പ്രസിഡന്റ്  ടി.എം നൂർദ്ദീൻ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.വി അലി, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ്  കെ. നൗഫൽ, ടി. എം നാസർ, കെ. എ ഷെഫീഖ്   എന്നിവർ പങ്കെടുത്തു. എൽ. ജി. എം. എൽ ജില്ല സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ അസീസ് മന്ദലാംകുന്ന് സ്വാഗതവും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം. സി മുസ്തഫ നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.