Header

ചാവക്കാട് തീരമേഖലയില്‍ ജീവിത ശൈലീ രോഗങ്ങളില്‍ മുമ്പന്‍ ക്യാന്‍സര്‍ : പ്രധാന വില്ലന്‍ ഉപ്പുമീന്‍ – ഡി എം ഒ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

DMO Dr Sheela karalam
ഡോ. ഷീല കാറളം

ചാവക്കാട്: ചാവക്കാട്  തീരമേഖലയില്‍ ജനങ്ങളില്‍ കാന്‍സര്‍ രോഗം വ്യാപകമാകുന്നതായും ഇതിനുള്ള ഒരു പ്രധാന കാരണം ഉപ്പുമീന്റെ നിയന്ത്രണമില്ലാത്ത ഉപയോഗമാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞതായി  തൃശൂര്‍ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീല കാറളം പറഞ്ഞു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന ആയുഷ് ഗ്രാമം പദ്ധതി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അവര്‍ ഇക്കാര്യം വെളിപ്പെടിത്തിയത്. പണ്ടുകാലത്തെക്കാള്‍ പച്ചമത്സ്യ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍   തീരദേശവാസികളില്‍ തീന്‍ മേശകളില്‍ ഉപ്പുമീന്‍  സര്‍വ്വ സാധാരാണമാണ്. ജീവിത ശൈലീ രോഗങ്ങളില്‍ ഒന്നാമന്‍ ക്യാന്‍സറും രണ്ടാമതായി ദുര്‍മേദസ്സുമാണ്.  തീരമേഖലകള്‍ കേന്ദ്രീകരിച്ച്  ബോധവല്‍ക്കരണ പരിപാടികള്‍ സജീവമാക്കാന്‍ ആരോഗ്യവകുപ്പിന് പദ്ധതിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.