mehandi new

മിന്നൽ ചുഴലി; വടക്കേകാട് കൊച്ചന്നൂരിൽ വ്യാപക നാശം

fairy tale

വടക്കേക്കാട് : കൊച്ചന്നൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. മരം വീണ് കാർ ഷെഡ് തകർന്നു. കൊച്ചന്നൂർ എടക്കര മുഹമ്മദാലിയുടെ കാർ ഷെഡാണ് തകർന്നത്. ഷെഡിനകത്ത് ഉണ്ടായിരുന്ന വാഹനങ്ങൾക്ക് നിസാര കേടുപാടുകൾ സംഭവിച്ചു. സമീപത്തെ വീടിനു മുകളിലേക്കും മരച്ചില്ല ഒടിഞ്ഞു വീണു. 

planet fashion

കൊച്ചനൂർ സ്കൂളിനു സമീപം വൈദ്യുതി കമ്പിയുടെ മുകളിലേക്ക് തെങ്ങ് വീണ് വൈദ്യുതി തടസ്സപ്പെട്ടു. വാഴകൾ ഒടിഞ്ഞു വീണു. കരിച്ചാൽ കടവ്, പെങ്ങാമുക്ക് തുടങ്ങിയ സ്ഥലങ്ങളിലും കാറ്റ് നാശം വിതച്ചിട്ടുണ്ട്. ഇന്നു പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് അപകടം. കൊച്ചന്നൂരിന്റെ പല ഭാഗത്തും കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. 

Macare 25 mar

Comments are closed.