mehandi new

മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

fairy tale

Rijuഗുരുവായൂര്‍: അനധികൃത മദ്യവുമായി യുവാവ് പിടിയില്‍. തൊഴിയൂര്‍ ചെമ്മണ്ണൂര്‍ വീട്ടില്‍ റജിയെയാണ് (38) ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൊഴിയൂര്‍ സ്‌കൂളിനടുത്ത് ചിലര്‍ ചാരായവുമായി നില്‍ക്കുന്നുണ്ടെന്ന്  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പൊലിസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. സി.ഐ ഇ. ബാലകൃഷ്ണന്‍, എസ്.ഐ അനില്‍കുമാര്‍ ടി. മേപ്പിള്ളി, അഡീഷണല്‍ എസ്.ഐ ആര്‍.ബിജു, എ.എസ്.ഐ സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Macare 25 mar

Comments are closed.