ലിറ്റിൽ ചെസ്സ് മാസ്റ്റർ പ്രഗ്നാനന്ദയെ ടീം ടോളറൻസ് യു എ ഇ ആദരിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here
call or whatsap +919745223340 +919946054450

ദുബായ് : പതിനാറാം വയസ്സിൽ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ അഭിമാനം ലിറ്റിൽ ചെസ്സ് മാസ്റ്റർ പ്രഗ്നാനന്ദയെ ടീം ടോളറൻസ് യു എ ഇ യുടെ നേതൃത്വത്തിൽ ആദരിച്ചു.
ദുബായ് ചെസ്സ് ആന്റ് കൾച്ചറൽ സെന്ററിൽ മത്സരത്തിനായി എത്തിയതായിരുന്നു താരം.
ചടങ്ങിൽ ടീം ടോളറൻസ് യു എ ഇ ചെയർമാൻ സി. സാദിഖ് അലി പൊന്നാടയണിയിച്ചു.
തുടർന്ന് യുഎഇ രാഷ്ട്രപിതാവ് ഹിസ് ഹൈനസ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി എന്നിവരുടെ ഛായാ ചിത്രം ടീം ടോളറൻസ് യു എ ഇ യുടെ ഉപഹാരമായി പ്രഗ്നാനന്ദക്ക് കൈമാറി.
സുൽഫിക്കർ അബൂബക്കർ അധ്യക്ഷത വഹിച്ചു. ടീം ടോളറൻസ് ഭാരവാഹികളായ അഡ്വ. ഷബീൽ ഉമർ, ലോലിത് ലോഹിദാക്ഷൻ, ഷൈജു ഡാനിയേൽ, ഷാഫി അഞ്ചങ്ങാടി, ഷാഫി. കെ. കെ, നാസർ പെരിങ്ങാട്ട്, മുഹസിൻ മുബാറക്ക് എന്നിവർ സംസാരിച്ചു.

Comments are closed.