mehandi new

പ്രവർത്തന മികവിൽ കലോത്സവ നഗരിയിലെ കുട്ടി പട്ടങ്ങൾ

fairy tale

ശ്രുതി കെ എസ്‌

കലോത്സവനഗരി : മമ്മിയൂർ എൽ എഫ് സ്കൂളിൽ നടന്നു വരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ താരങ്ങളായി സ്കൂളിലെ ‘ലിറ്റിൽ കൈറ്റ്സ്’ മിടുക്കികൾ. കലോത്സവത്തിന്റെ തുടക്കം മുതൽ 20 വേദികളിലായി നടക്കുന്ന ഓരോ പരിപാടിയുടേയും ഫുൾ വീഡിയോ കവറേജ് ഈ മിടുക്കികൾ ചെയ്യുന്നുണ്ട്. വീഡിയോ ഇവർ സ്കൂളിന്റെ പേരിലുള്ള യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. കൂടാതെ ഒന്നാം സമ്മാനത്തിന് അർഹരായവരുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകളും വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കി പോസ്റ്റ്‌ ചെയ്യുന്നുണ്ട്.

കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ഐ ടി ക്ലബ്ബുകൾ രൂപീകരിക്കാൻ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകി സജ്ജരാക്കിയ വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സ്. കലോത്സവത്തിന് വേദിയൊരുങ്ങിയ മമ്മിയൂർ എൽ എഫ് കോൺവെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 40 വിദ്യാർഥികളാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ. സ്കൂളിൽ നടക്കുന്ന ഏതൊരു പരിപാടിയുടെയും ഡോക്യുമെന്റേഷൻ ഇവരുടെ ഉത്തരവാദിത്തമാണെന്ന് ലിറ്റിൽ കൈറ്റ്സിന്റെ ഇൻ ചാർജുള്ള സംസ്കൃത അധ്യാപിക നിധി ടീച്ചർ പറയുന്നു.

കലോത്സവ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിന്റെ ഗ്രൂപ്പ്‌ പ്രോജക്ട് ആക്കി മാറ്റാനാകും.

എൽ എഫിലെ വി എസ്‌ തൃഷ്ണ, ഇ എസ്‌ നിവേദിത, പി കെ ഉമൈമ എന്നീ മൂന്ന് വിദ്യാർഥികൾക്കാണ് കലോത്സവ റിപ്പോർട്ടിങ് ചുമതല. അധ്യാപകരായ സിസ്റ്റർ ജെസ്മി, സിസ്റ്റർ അമല, നിധി എന്നിവർക്കാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയുള്ളത്. നവംബർ 7 മുതൽ 10 വരെയുള്ള 2022-23 വർഷത്തെ ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ മുഴുവൻ ദിവസത്തെ പരിപാടികളും ഈ മിടുക്കികളുടെ ക്യാമറ കണ്ണുകളിലൂടെ യുട്യൂബിൽ കാണാനാകും.

Claps

Comments are closed.