mehandi new

ലിറ്റിൽ ഫോട്ടോഗ്രാഫർ – ഏഷ്യൻ കപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത മീഡിയ ടീമിൽ 13 കാരനായ ചാവക്കാട്ടുകാരനും

fairy tale

ദോഹ : 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടന്ന എ എഫ് സി ഏഷ്യൻ കപ്പ് മത്സരങ്ങൾ ക്യാമറയിൽ പകർത്തിയ മീഡിയ ടീമിൽ ചാവക്കാട്ടുകാരനായ  പതിമൂന്നുകാരനും. ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹിഷാം മുഹമ്മദാണ് ആ കൊച്ചു ഫോട്ടോഗ്രാഫർ. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് സ്വദേശി ചിന്നക്കൽ ബദറുദ്ദീൻ്റെയും റംഷിദയുടെയും മകനാണ് ഹിഷാം. 

planet fashion

2023 ഖത്തർ ഏഷ്യൻ കപ്പിലെ സ്റ്റേഡിയങ്ങളിലെ മാധ്യമ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോട്ടോഗ്രാഫറായിരുന്നു ഹിഷാം. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിലുള്ള കഴിവ് തൻ്റെ പ്രായത്തിനുമപ്പുറമാണെന്ന് ഹിഷാം ക്ലിക്കുചെയ്ത ചില ഫോട്ടോകൾ തെളിയിക്കുന്നു. ഏഷ്യയിലെയും ലോകമെമ്പാടുമുള്ള മുതിർന്നവരും പ്രശസ്തരുമായ ഫോട്ടോഗ്രാഫർമാരുമായി ചേർന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ഇവൻ്റ് കവർ ചെയ്യാൻ കഴിഞ്ഞത് വലിയ ബഹുമതിയായി  കരുതുന്നതായി ഹിഷാം പറഞ്ഞു.

ഏഷ്യൻ കപ്പിലെ 18 മത്സരങ്ങൾ ഹിഷാം കവർ ചെയ്തിട്ടുണ്ട്, സ്കൂളിലെ പരീക്ഷകൾ കാരണം കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഹിഷാമിൻ്റെ നേട്ടത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം സന്തോഷം അറിയിച്ചു. ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും ഗായികയുമായ ഹിബ ഷംന സഹോദരിയാണ്.

Comments are closed.