mehandi new

പാലയൂർ മുതുവട്ടൂർ റോഡിൽ വാഹനത്തിരക്കേറി, അമിതവേഗത, കാനകൾ തകർന്നു നാട്ടുകാർ ദുരിതത്തിൽ

fairy tale

ചാവക്കാട് : പാലയൂർ മുതുവട്ടൂർ റോഡിൽ വാഹന ഗതാഗതം അധികരിച്ചു. ബസ്സുകൾ അമിത വേഗതയിൽ പായുന്നു. റോഡരികിലെ കാനകൾ തകർന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് നാട്ടുകാർ. കാൽ നട യാത്രികർ ദുരിതത്തിൽ.

planet fashion

പാലയൂർ പഞ്ചാരമുക്ക് റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ പ്രവർത്തികൾ നടക്കുന്നത് മൂലം ചാവക്കാട് നിന്നും പാവറട്ടി ഭാഗത്തേക്ക്‌ പോകുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങൾ ദിവസങ്ങളായി പാലയൂർ മുതുവട്ടൂർ റോട്ടിലൂടെയാണ് കടന്നു പോകുന്നത്. മുതുവട്ടൂർ ചാവക്കാട് റോഡിൽ ഗതാഗത കുരുക്ക് സംഭവിക്കുമ്പോൾ കുന്നംകുളംത്ത് നിന്നും ഗുരുവായൂർ ഭാഗത്തു നിന്നുമുള്ള വാഹനങ്ങളും ഇതുവഴിയാണ് ചാവക്കാട്ടേക്കും പോകുന്നത്. വളരെ വീതി കുറഞ്ഞ റോഡിലൂടെ അമിത വേഗതയിൽ ചീറിപ്പായുന്ന വാഹനങ്ങൾ അപകടം വിളിച്ചു വരുത്തും. വീതി കുറഞ്ഞ പാലയൂർ മുതുവട്ടൂർ റോഡിൽ അമിത വേഗതയിൽ പോകുന്ന ബസ്സുകൾ മറ്റു യാത്രക്കാർക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ചെറിയ വാഹനങ്ങൾ കടന്നു പോയിരുന്ന റോട്ടിൽ വലിയ വാഹനങ്ങളുടെ അമിതവേഗത വിദ്യാർഥികളിലും, കാൽനട യാത്രക്കാരിലും, സമീപവാസികളിലും വലിയ ഭയമാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഈ പ്രദേശത്ത് ട്രാഫിക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് വാർഡ്‌ കൗൺസിലർ പോലീസിൽ അപേക്ഷ നൽകി.

Ma care dec ad

Comments are closed.