mehandi new

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയുടെ മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

fairy tale

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല കവര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വടക്കാഞ്ചേരി സ്വദേശി വടക്കേക്കര വീട്ടില്‍  ബിജു (42)വാണ് പിടിയിലായത്. പുത്തമ്പല്ലി വാരിയത്ത് മനോഹരന്റെ ഭാര്യ  നിര്‍മ്മല മേനോന്റെ (71) രണ്ടര പവന്റെ താലിമാലയാണ് പൊട്ടിച്ചത്. പുലര്‍ച്ചെ 4.15ന് വടക്കേനടയിലെ ഗേറ്റിന് സമീപമാണ് സംഭവം. ക്ഷേത്രത്തിലേക്ക് തനിച്ച് നടന്നു പോവുകയായിരുന്ന നിര്‍മല മേനോന് പുറകിലെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് ഓടുകയായിരുന്നു. ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. മാല ഇയാളില്‍ നിന്ന് കണ്ടെടുത്തു. ടെമ്പിള്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

Ma care dec ad

Comments are closed.