ടി എൻ പ്രതാപൻ നയിക്കുന്ന ലോങ്ങ് മാർച്ച് ആരംഭിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ ടി എൻ പ്രതാപൻ എം പി നയിക്കുന്ന ലോങ്ങ് മാർച്ചിന് ഗുരുവായൂരിൽ നിന്നും തുടക്കമായി.
ഗുരുവായൂരിൽ നിന്നും തൃപ്രയാറിലേക്ക് നടക്കുന്ന മാർച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ശൂരനാട് രാജശേഖരൻ, രമ്യ ഹരിദാസ് എം പി, പി എ മാധവൻ, ഒ അബ്ദുറഹ്മാൻ കുട്ടി, പത്മജാ വേണുഗോപാൽ, അനിൽ കുമാർ, എം പി വിൻസെന്റ്, തേറമ്പിൽ രാമകൃഷ്ണൻ, സി എച്ച് റഷീദ്, അനിൽ അക്കര എം എൽ എ എന്നിവർ സംസാരിച്ചു.
മാർച്ച് തുടങ്ങുമ്പോഴേ ആയിരങ്ങൾ അണിചേർന്നു. വൈകീട്ട് അഞ്ചു മണിക്ക് തൃപ്രയാറിൽ എത്തുമ്പോൾ പതിനായിരങ്ങൾ റാലിയിൽ അണിനിരക്കും.
പൗരത്വ ബില്ലിനെതിരെ ഒരു എം പിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ റാലിയാണ് ഇത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.